ഐ.സി.ഫോസി (ഇന്റർ നാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ) -ന് ജവഹര്ലാല് നെഹ്റു യൂണിവേഴ്സിറ്റിയുടെ ഗവേഷണകേന്ദ്രം ആയി പ്രവര്ത്തിക്കാനുള്ള അനുമതി ലഭിച്ചു. ഐസിഫോസ്സില് ഗവേഷണ പഠനം (പിഎച്ഛഡി) നടത്താനുള്ള അനുമതി നല്കുന്നതിനുവേണ്ടി അപേക്ഷ സമര്പ്പിക്കുകയും, 2021 ഡിസംബര് 6-ന് മൂന്നംഗ ജെ.എന്.യു സംഘം ഐസിഫോസ്സിന്റെ ഭൗതികവും വൈജ്ഞാനികപരവുമായ അടിസ്ഥാനസൗകര്യങ്ങള് നേരിട്ട് പരിശോധിച്ചുറപ്പിക്കുന്നതിന്റെ ഭാഗമായി ഐസിഫോസ്സ് സന്ദര്ശിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നു. ഐസിഫോസ്സിലെ ഭാഷാസാങ്കേതികവിദ്യ, ഇ-ഗവേണ്നസ് & മാനേജ്മെന്റ്, എന്നീ വിഭാഗങ്ങളിലെ പ്രോജക്ടുകളുടെ ന്യൂതനമായ ആവിഷ്കാരങ്ങളിലും വൈജ്ഞാനിക പ്രവര്ത്തനങ്ങളിലും മൂന്നംഗം സംഘം തൃപ്തി രേഖപ്പെടുത്തുകയും 2022 ജനുവരി 12-ന് നടന്ന JNU ന്റെ അക്കാദമിക് കൗണ്സില് ഐസിഫോസ്സില് ഗവേഷണ പഠനം (പിഎച്ഛഡി) നടത്താനുള്ള അനുമതി നല്കുകയും ചെയ്തു. ഇതേ തുടര്ന്നാണ് 2022 ഏപ്പ്രില് 4-ന് ഡല്ഹി JNU കാമ്പസ്സില് നടന്ന ചടങ്ങില് ഐസിഫോസ്സില് ഗവേഷണ പഠനം (പിഎച്ഛഡി) നടത്താനുള്ള ധാരണാപത്രം, JNU വൈസ്ചാന്സിലറും ഐസിഫോസ് ഡയറക്ടറും ഒപ്പ് വയ്ക്കുകയും കൈമാറുകയും ചെയ്തു. ഐസിഫോസ്സിന് ലഭിച്ച ഈ അംഗീകാരം ന്യൂതനമായ ഗവേഷണമേഖലകളിലേക്ക് കടന്നുചെല്ലാനുള്ള അനന്ത സാധ്യതകള് കൂടിയാണ്. 2017 -ലെ IT പോളിസിയിലെയും 2021ലെ സര്ക്കാര് നയപ്രഖ്യാപനത്തിലൂം ഐ.സി.ഫോസിനെ സുസ്ഥിര ഗവേഷണ വികസന ലക്ഷ്യങ്ങള് നേടുന്നതിനായുള്ള ഒരു പ്രവര്ത്തന പദ്ധതിക്ക് ദേശീയവും അന്തര്ദേശീയവുമായ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് രൂപം നല്കുന്നതിനായി ചുമതലപ്പെടുത്തിയതിന്റെ ഭാഗമായാണ് ജവഹര്ലാല് നെഹ്റു യൂണിവേഴ്സിറ്റിയുടെ ഗവേഷണകേന്ദ്രമാകുന്നത്.