വര്‍ദ്ധിച്ചുവരുന്ന
സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ
പ്രധാന്യത്തെപ്പറ്റിയുള്ള ബോധവത്കരണ ക്ലാസ്സ്, ഡെബിയൻ ഓപ്പറേറ്റിങ്
സിസ്റ്റം 9ാം പതിപ്പിന്റെ റിലീസ് പാര്‍ട്ടിയോടനുബന്ധിച്ച് ജൂലൈ 5ന് രാവിലെ
9.30ന് തൃശ്ശൂർ സെന്റ് മേരീസ് കോളേജിൽ വെച്ച് സംഘടിപ്പിക്കുന്നു. കൂടാതെ
വിവിധ ഗ്നൂ/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെ പരിചയപ്പെടാനുള്ള അവസരവും
ഉണ്ടായിരിക്കുന്നതാണ്.
സെന്റ് മേരീസ് കോളേജിന്റെ സഹകരണത്തോടെ, തൃശ്ശൂർ സ്വതന്ത്ര സോഫ്റ്റ്വെയർ
ഗ്രൂപ്പിന്റേയും (FSUG Thrissur), ഐസിഫോസ്സിന്റേയും (ICFOSS), കേരള ശാസ്ത്ര
സാഹിത്യ പരിഷത്തിന്റേയും (KSSP) സംയുക്താഭിമുഖ്യത്തിലാണ് പരിപാടി
നടത്തുന്നത്. ലാപ്ടോപ്പുകള് കൊണ്ടു വരുന്നര്‍ക്ക് ഗ്നൂ/ലിനക്സ്
ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തു കൊടുക്കുന്നതാണ്. കൂടുതൽ
വിവരങ്ങൾക്ക്: 8129805432.